ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹിക സാംസ്കാരിക ചരിത്രം ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ദക്ഷിണകാശി എന്ന് വിഖ്യാതമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ (കൊല്ലം ജില്ല) തൊട്ടുകിടക്കുന്ന കൃഷ്ണപുരത്തിന് സമ്പന്നമായ ഒരു സാമൂഹിക ചരിത്ര പശ്ചാത്തലമുണ്ട്. പ്രസിദ്ധമായ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാകയാൽ കൃഷ്ണന്റെ ആ വാസസ്ഥലം (പൂരം) എന്ന് അർത്ഥത്തിലാണ് കൃഷ്ണപുരത്തിന് ആ പേർ സിദ്ധിച്ചതെന്ന് പറയപ്പെടുന്നു. കായംകുളം രാജാവിന്റെ തലസ്ഥാനവുമായിരുന്നു കൃഷ്ണപുരം. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ദളവ, രാമയ്യൻ കായംകുളം രാജ്യം ആക്രമിച്ചു കീഴടക്കി വേണാടിനോട് ചേർക്കുകയായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ശ്രീ കൃഷ്ണസ്വാമി ക്ഷേത്രവും കായംകുളം കൊട്ടാരവും കായംകുളം രാജാവിന്റെ കോട്ടയ്ക്കകത്തുളള അതിർത്തിച്ചിറയും പട്ടാളത്തേയും കുതിരകളേയും പാർപ്പിച്ചിരുന്ന ലയത്തിൽ പുരയിടവും (കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം) ഇന്ന് കായംകുളം...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 3, 2026
സ്പെഷ്യല് ഗ്രാമസഭ
സ്വച്ഛ് ഭാരത് മിഷൻറെയും കേരള ശുചിത്വമിഷൻറെയും ആഭിമുഖ്യത്തില് 2026 സെപ്റ്റംബര് 17 മുതല് ഒക്ടോബര് 2 വരെ നീണ്ടു നിൽക്കുന്ന "സ്വച്ഛ്താ ഹി സേവാ - കൈയ്യോട് കൈകോർക്കാം, മാലിന്യരഹിത പുതുയുഗ കേരളത്തിനായി" എന്ന ക്യാമ്പയിൻ നമ്മുടെ പഞ്ചായത്തിൽ വിജയകരമായി നടന്നുവരികയാണ്. ഇതിനോടനുബന്ധിച്ചുളള സ്പെഷ്യല് ഗ്രാമസഭ...
കൂടുതൽ വായിക്കുക