പഞ്ചായത്ത്

കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി...

ജെസ്സി കോശി

പ്രസിഡൻ്റ്

വയലില്‍ സന്തോഷ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശിവലാല്‍

ചെയര്‍മാന്‍,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

നവാസ് വലിയവീട്ടില്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സ്വപ്ന മോഹന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിജു കെ പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം : കേരളം, ജില്ല : ആലപ്പുഴ, ലോക്സഭ മണ്ഢലം : ആലപ്പുഴ, നിയമസഭ മണ്ഢലം : കായംകുളം, താലൂക്ക് : കാര്‍ത്തികപ്പളളി, ബ്ലോക്ക് : മുതുകുളം, വില്ലേജ് : കൃഷ്ണപുരം ജനസംഖ്യ ( 2011 ) : 26705, വിസ്തീര്‍ണ്ണം : 10.64 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക സാംസ്‌കാരിക ചരിത്രം ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ദക്ഷിണകാശി എന്ന് വിഖ്യാതമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ (കൊല്ലം ജില്ല) തൊട്ടുകിടക്കുന്ന കൃഷ്‌ണപുരത്തിന് സമ്പന്നമായ ഒരു സാമൂഹിക ചരിത്ര പശ്ചാത്തലമുണ്ട്. പ്രസിദ്ധമായ ശ്രീ കൃഷ്‌ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാകയാൽ കൃഷ്ണന്‍റെ ആ വാസസ്ഥലം (പൂരം) എന്ന് അർത്ഥത്തിലാണ് കൃഷ്ണപുരത്തിന് ആ പേർ സിദ്ധിച്ചതെന്ന് പറയപ്പെടുന്നു. കായംകുളം രാജാവിന്‍റെ തലസ്ഥാനവുമായിരുന്നു കൃഷ്‌ണപുരം. മാർത്താണ്ഡവർമ്മ മഹാരാജാവിന്‍റെ ദളവ, രാമയ്യൻ കായംകുളം രാജ്യം ആക്രമിച്ചു കീഴടക്കി വേണാടിനോട് ചേർക്കുകയായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ശ്രീ കൃഷ്‌ണസ്വാമി ക്ഷേത്രവും കായംകുളം കൊട്ടാരവും കായംകുളം രാജാവിന്‍റെ കോട്ടയ്ക്കകത്തുളള അതിർത്തിച്ചിറയും പട്ടാളത്തേയും കുതിരകളേയും പാർപ്പിച്ചിരുന്ന ലയത്തിൽ പുരയിടവും (കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം) ഇന്ന് കായംകുളം...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 5, 2026

പ്രത്യേക ഗ്രാമസഭ

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ഗ്രാമസഭയോഗം 2026 ജൂണ്‍ 05 രാവിലെ 10.30 മണിക്ക് കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് എ.പി.ജെ അബ്ദുല്‍ കലാം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി.

പുതിയ വാർത്ത